"എ​നി​ക്കെ​തി​രേ മ​ത്സ​രി​ക്കാ​ൻ ധൈ​ര്യ​മു​ണ്ടോ': ഏ​ക്നാ​ഥ് ഷി​ൻ​ഡെ​യെ വെ​ല്ലു​വി​ളി​ച്ച് ആ​ദി​ത്യ താ​ക്ക​റെ

02:32 PM Feb 05, 2023 | Deepika.com
മും​ബൈ: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​നി​ക്കെ​തി​രേ മ​ത്സ​രി​ക്കാ​ൻ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡെ​യെ വെ​ല്ലു​വി​ളി​ച്ച് ഉ​ദ്ധ​വ് താ​ക്ക​റെ വി​ഭാ​ഗം നേ​താ​വ് ആ​ദി​ത്യ താ​ക്ക​റെ. മും​ബൈ​യി​ലെ വോ​ർ​ലി നി​യ​മ​സ​ഭാ സീ​റ്റി​ൽ ത​നി​ക്കെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ഏ​ക്നാ​ഥ് ഷി​ൻ​ഡെ​യ്ക്ക് ധൈ​ര്യ​മു​ണ്ടോ​യെ​ന്നാ​ണ് ആ​ദി​ത്യ താ​ക്ക​റെ ചോ​ദി​ച്ച​ത്.

"ഞാ​ൻ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​നാ​യ മു​ഖ്യ​മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ക്കു​ന്നു, വോ​ർ​ലി​യി​ലെ എം​എ​ൽ​എ സ്ഥാ​നം ഞാ​ൻ രാ​ജി​വ​യ്ക്കാം. നി​ങ്ങ​ൾ വോ​ർ​ലി മ​ണ്ഡ​ല​ത്തി​ൽ എ​നി​ക്കെ​തി​രെ മ​ത്സ​രി​ക്കു. വോ​ർ​ലി​യി​ൽ നി​ന്ന് നി​ങ്ങ​ൾ വി​ജ​യി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണ​ന്ന് ഞാ​ൻ കാ​ണ​ട്ടെ'- പാ​ർ​ട്ടി പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ ആ​ദി​ത്യ താ​ക്ക​റെ പ​റ​ഞ്ഞു.

ശി​വ​സേ​ന​യി​ൽ നി​ന്ന് ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ വി​മ​ത​രാ​യി സ​ർ​ക്കാ​റു​ണ്ടാ​ക്കി​യ എ​ല്ലാ എം​എ​ൽ​എ​മാ​രും എം​പി​മാ​രും രാ​ജി​വ​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ ത​യാ​റാ​ണോ​യെ​ന്നും ആ​ദി​ത്യ താ​ക്ക​റെ ചോ​ദി​ച്ചു. 2022 ജൂ​ണി​ൽ ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ഹാ വി​കാ​സ് അ​ഘാ​ഡി സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കി​യാ​ണ് ഷി​ൻ​ഡെ മഹാരാഷ്ട്രയിൽ മു​ഖ്യ​മ​ന്ത്രി​യാ​യ​ത്.