"കാ​ട്ടാ​ന​യു​ടെ തി​രു​നെ​റ്റി​ക്ക് വെ​ടി​വെക്കു​ന്ന​വ​രെ അ​റി​യാം, ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഇ​വ​രെ രം​ഗ​ത്തി​റ​ക്കും'

11:44 AM Feb 05, 2023 | Deepika.com
ഇ​ടു​ക്കി: കാ​ട്ടാ​ന​ക​ളെ വെ​ടി​വെ​ച്ചു​കൊ​ല്ല​ണ​മെ​ന്ന വി​വാ​ദ പ​രാ​മ​ര്‍​ശ​വു​മാ​യി ഇ​ടു​ക്കി ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യൂ. ആ​ന​ക​ളു​ടെ നെ​റ്റി​ക്ക് വെ​ടി​വെക്കാ​ന​റി​യാ​വു​ന്ന​വ​ർ ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​ത്തി​ലു​മു​ണ്ട്. ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഇ​വ​രെ രം​ഗ​ത്തി​റ​ക്കു​മെ​ന്നും സി.​പി. മാ​ത്യു പൂ​പ്പാ​റ​യി​ൽ പ​റ​ഞ്ഞു. ഇ​ടു​ക്കി​യി​ല്‍ വ​ന്യ​ജീ​വി ആ​ക്ര​മ​ണം പ​തി​വാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം.

"ഇ​ടു​ക്കി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ മ​ര​ണ​പ്പെ​ടു​ന്ന​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ടു​ത്ത ദി​വ​സം വ​രു​മെ​ന്ന് പ​റ​യു​ന്നു. തി​രു​നെ​റ്റി​ക്ക് വെ​ടി​വെ​ക്കു​ന്ന സു​ഹൃ​ത്തു​ക്ക​ളു​ണ്ട് ഞ​ങ്ങ​ള്‍​ക്ക് ത​മി​ഴ്‌​നാ​ട്ടി​ലും ക​ര്‍​ണാ​ട​ക​ത്തി​ലും. ആ​വ​ശ്യ​മി​ല്ലാ​ത്ത പ​ണി​യി​ലേ​ക്ക് പോ​ക​രു​ത്. ആ​ന​യു​ടെ ബു​ദ്ധി​മു​ട്ട് ഇ​നി​യും ഉ​ണ്ടാ​യാ​ല്‍ ആ​ളു​ക​ളെ കൊ​ണ്ടു​വ​ന്ന് അ​തി​ന്‍റെ തി​രു​നെ​റ്റി​ക്ക് ത​ന്നെ വെ​ടി​വെ​ക്കാ​ന്‍, നി​യ​മ​വി​രു​ദ്ധ​മാ​ണെ​ങ്കി​ല്‍ ആ​യി​ക്കോ​ട്ടെ. മ​യ​ക്കു​വെ​ടി വെ​ക്കാ​നു​ള്ള ച​ര്‍​ച്ച​യ​ല്ല ആ​വ​ശ്യം'- സി.​പി. മാ​ത്യൂ പ​റ​ഞ്ഞു.

പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ക​യ​ല്ല പ്ര​ശ്ന പ​രി​ഹാ​ര​മാ​ണ് വേ​ണ്ട​തെ​ന്നും പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും സി.​പി.​മാ​ത്യു വ്യ​ക്ത​മാ​ക്കി.