വ​റ​ച​ട്ടി​യെ​ടു​ത്ത് ഭാ​ര്യ​യു​ടെ ത​ല​യ്ക്ക​ടി​ച്ചു; വി​നോ​ദ് കാം​ബ്ലി​ക്കെ​തി​രെ കേ​സ്

02:33 PM Feb 05, 2023 | Deepika.com
മും​ബൈ: ഭാ​ര്യ​യെ മ​ർ​ദി​ച്ച​തി​നു മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം വി​നോ​ദ് കാം​ബ്ലി​ക്കെ​തി​രെ കേ​സ്. കാം​ബ്ലി​യു​ടെ ഭാ​ര്യ ആ​ൻ​ഡ്രി​യ ഹെ​വി​ത് ന​ൽ​കി​യ പ​രാ​തി​യി​ൽ ബാ​ന്ദ്ര പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ കാം​ബ്ലി വ​റ​ച​ട്ടി​യെ​ടു​ത്ത് ആ​ൻ​ഡ്രി​യ​യു​ടെ ത​ല​യ്ക്ക​ടി​ച്ചെ​ന്നാ​ണ് പ​രാ​തി. പ​രി​ക്കേ​റ്റ ആ​ൻ​ഡ്രി​യ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പി​ന്നീ​ട് ബാ​ന്ദ്ര​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു ഉ​ച്ച​യ്ക്ക് ഒ​ന്നി​നും 1.30 നും ​ഇ​ട​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​ദ്യ​ല​ഹ​രി​യി​ൽ ബാ​ന്ദ്ര ഫ്ളാ​റ്റി​ലെ​ത്തി​യ കാം​ബ്ലി ഭാ​ര്യ​യെ അ​സ​ഭ്യം പ​റ​ഞ്ഞു. ഈ ​സ​മ​യം കാം​ബ്ലി​യു​ടെ 12 വ​യ​സു​ള്ള മ​ക​നും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. ആ​ൻ​ഡ്രി​യ​യു​മാ​യി വാ​ക്കേ​റ്റം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് അ​ടു​ക്ക​ള​യി​ൽ പോ​യി കു​ക്കിം​ഗ് പാ​ൻ‌ എ​ടു​ത്തു​കൊ​ണ്ടു​വ​ന്ന് ആ​ൻ​ഡ്രി​യ​യു​ടെ ത​ല​യി​ൽ അ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ​യാ​ണ് കാം​ബ്ലി ത​ന്നെ​യും മ​ക​നെ​യും ഉ​പ​ദ്ര​വി​ച്ച​തെ​ന്ന് ആ​ൻ​ഡ്രി​യ പ​റ​യു​ന്നു. കു​ക്കിം​ഗ് പാ​ൻ‌ കൊ​ണ്ട് അ​ടി​ച്ച ശേ​ഷം അ​യാ​ൾ വീ​ണ്ടും ബാ​റ്റു​കൊ​ണ്ടും അ​ടി​ച്ചു. പി​ന്നീ​ട് ഇ​വി​ടെ​നി​ന്നും ര​ക്ഷ​പെ​ട്ട് മ​ക​നു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നെ​ന്നും ആ​ൻ​ഡ്രി​യ കൂ​ട്ടി​ച്ചേ​ർ​ത്തു.