നാ​ഗാ​ലാ​ൻ​ഡ്: കോ​ൺ​ഗ്ര​സി​ന്‍റെ പ​ട്ടി​ക​യാ​യി

01:39 AM Feb 05, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: നാ​ഗാ​ലാ​ൻ​ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 21 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ​ഘ​ട്ട പ​ട്ടി​ക​യു​മാ​യി കോ​ൺ​ഗ്ര​സ്. ടി.​തോ​മ​സ് ക​ൻ​യോ​ഗ്, റോ​സി തോം​സ​ൺ, വി.​ലാ​ഷു, എ​സ്.​കെ. സം​ഗ്താം, എ​സ്. അ​മി​ന്‍റോ ചി​ഷി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ആ​ദ്യ​പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു.

കോ​ൺ​ഗ്ര​സി​ന്‍റെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ (സി​ഇ​സി)​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​ക് അ​റി​യി​ച്ചു.

നാ​ഷ​ണ​ലി​സ്റ്റ് ഡെ​മോ​ക്രാ​റ്റി​ക് പ്രോ​ഗ്ര​സീ​വ് പാ​ർ​ട്ടി​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ലൂ​ടെ​യാ​ണ് ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. ബി​ജെ​പി 20 സീ​റ്റു​ക​ളി​ൽ ജ​ന​വി​ധി തേ​ടും. 40 സീ​റ്റു​ക​ളി​ൽ നാ​ഷ​ണ​ലി​സ്റ്റ് ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കും. ഈ ​മാ​സം 27 നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. വോ​ട്ടെ​ണ്ണ​ൽ മാ​ർ​ച്ച് ര​ണ്ടി​ന്.