വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; 13 പേ​ർ​ക്ക് പ​രി​ക്ക്

11:35 PM Feb 04, 2023 | Deepika.com
ജ​റു​സ​ലേം: വെ​സ്റ്റ് ബാ​ങ്കി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ഇ​സ്ര​യേ​ൽ സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ ര​ണ്ട് പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്.

ജ​റീ​ക്കോ​യി​ലെ അ​ഖ്ബ​ത്ത് ജ​ബ​ർ ക്യാ​മ്പി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്ത് റെ​യ്ഡ് ന​ട​ത്തു​ന്ന​തി​നി​ടെ, മി​സൈ​ലു​ക​ളും തോ​ക്കു​ക​ളും ഉ​പ​യോ​ഗി​ച്ച് ഇ​സ്ര​യേ​ൽ സേ​ന ജ​ന​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി എ​ത്തി​യ ആം​ബു​ല​ൻ​സു​ക​ൾ ഇ​സ്ര​യേ​ൽ ത​ട​ഞ്ഞ​താ​യി പ​ല​സ്തീ​ൻ ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ ആ​ഴ്ച ജ​നി​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ന​ട​ത്തി‌​യ റെ​യ്ഡി​ൽ ഒ​മ്പ​ത് പ​ല​സ്തീ​ൻ പൗ​ര​ന്മാ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.