വീ​ണ​വ​രു​ടെ പോ​രി​ൽ ജം​ഷ​ദ്പൂ​രി​ന് ജ​യം

10:15 PM Feb 04, 2023 | Deepika.com
ഗോ​ഹ​ട്ടി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ "വീ​ണ​വ​രു​ടെ' പോ​രാ​ട്ട​ത്തി​ൽ നോ​ർ​ത്ത്ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ വീ​ഴ്ത്തി ജം​ഷ​ദ്പൂ​ർ എ​ഫ്സി. 2 -0 എ​ന്ന സ്കോ​റി​നാ​ണ് ലീ​ഗ് പ​ട്ടി​ക​യി​ലെ പ​ത്താം സ്ഥാ​ന​ക്കാ​രാ​യ ജം​ഷ​ദ്പൂ​ർ അ​വ​സാ​ന സ്ഥാ​ന​ത്തു​ള്ള നോ​ർ​ത്ത്ഈ​സ്റ്റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഋ​ത്വി​ക് ദാ​സ്(39'), ഡാ​നി​യ​ൽ ചീ​മ(57') എ​ന്നി​വ​രാ​ണ് റെ​ഡ് മൈ​നേ​ഴ്സി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. 17 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ജം​ഷ​ദ്പൂ​രി​ന് 12 പോ​യി​ന്‍റാ​ണ് നേ​ടാ​ൻ സാ​ധി​ച്ച​ത്. നോ​ർ​ത്ത്ഈ​സ്റ്റി​ന് നാ​ല് പോ​യി​ന്‍റു​ക​ൾ മാ​ത്ര​മാ​ണ് ഇ​തു​വ​രെ നേ​ടാ​ൻ സാ​ധി​ച്ച​ത്.