ബംഗളൂരു: കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഹാക്ക് ചെയ്ത ശേഷം വ്യാജ വെബ്സൈറ്റ് നിർമിച്ച് കോൺഗ്രസ് നേതാക്കളെ അഴിമതിക്കാരും ക്രിമിനലുകളും വർഗീയവാദികളുമായി അവഹേളിക്കുകയും ചെയ്തെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പേരിൽ വ്യാജ കത്തും ഹാക്കർമാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
സംഭവത്തിനുപിന്നാലെ കോൺഗ്രസ് പരാതി നൽകി. ബംഗളൂരു സൈബർക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് അധികൃതർ അറിയിച്ചു.
കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റായ inckarnataka.in എന്ന വെബ് സൈറ്റാണ് ഹാക്ക് ചെയ്തത്. പ്രസ്തുത സൈറ്റ് ഇപ്പോൾ ലഭ്യമല്ല.
കർണാടക കോൺഗ്രസിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
09:51 PM Feb 04, 2023 | Deepika.com