രാ​ജ​സ്ഥാ​നി​ൽ പാ​ക് ഡ്രോ​ൺ വെ​ടി​വ​ച്ചി​ട്ടു

09:37 PM Feb 04, 2023 | Deepika.com
ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ഇ​ന്ത്യ - പാ​ക് അ​തി​ർ​ത്തി​ക്ക് സ​മീ​പം പാ​ക്കി​സ്ഥാ​ൻ ഡ്രോ​ൺ ബി​എ​സ്എ​ഫ് വെ​ടി​വ​ച്ചി​ട്ടു. ഡ്രോ​ണി​ൽ നി​ന്ന് ആ​റ് കി​ലോ​ഗ്രാം ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്തി.

ശ്രീ​ഗം​ഗാ​ന​ഗ​ർ സെ​ക്ട​റി​ന് സ​മീ​പ​ത്ത് നി​ന്ന് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഡ്രോ​ൺ ക​ണ്ടെ​ത്തി​യ​ത്. ബി​എ​സ്എ​ഫും രാ​ജ​സ്ഥാ​ൻ പോ​ലീ​സും ന​ട​ത്തി​യ സം​യു​ക്ത നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ ഡ്രോ​ൺ വെ​ടി​വ​ച്ചി‌​ട്ട​ത്.