"ആ​രും പേ​ടി​ക്കേ​ണ്ട'; അ​ദാ​നി ഗ്രൂ​പ്പ് നി​രീ​ക്ഷ​ണ​ത്തി​ലെ​ന്ന് സെ​ബി

08:00 PM Feb 04, 2023 | Deepika.com
മും​ബൈ: ക​ഴി​ഞ്ഞ ഒ​രാ​ഴ്ച്ച​യാ​യി ഒ​രു വ​ൻ​കി​ട ക​മ്പ​നി​യു​ടെ ഓ​ഹ​രി വി​ല​യി​ൽ പ്ര​ക​ട​മാ​കു​ന്ന വ​മ്പ​ൻ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യും കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ(​സെ​ബി) വ്യ​ക്ത​മാ​ക്കി.

അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും, വി​പ​ണി​യി​ൽ ദൃ​ശ്യ​മാ​കു​ന്ന ഇ​ത്ത​രം ചാ​ഞ്ചാ​ട്ട​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നു​ള്ള അ​വെ​യ്‌​ല​ബി​ൾ സ​ർ​വേ​ല​ൻ​സ് മെ​ഷേ​ർ​സ്(​എ​എ​സ്എം) പ്രോ​ട്ടോ​കോ​ൾ നി​ല​വി​ൽ വ​ന്ന​താ​യി സെ​ബി അ​റി​യി​ച്ചു.

നേ​ര​ത്തെ, അ​ദാ​നി എ​ന്‍റ​ർ​പ്രൈ​സ​സ്, അ​ദാ​നി പോ​ർ​ട്ട്സ്, അം​ബു​ജ സി​മ​ന്‍റ്സ് എ​ന്നീ ക​മ്പ​നി​ക​ളു​ടെ മേ​ൽ ഷോ​ർ​ട്ട് സെ​ല്ലിം​ഗ് വി​ൽ​പ​ന​യി​ല‌​ട​ക്കം എ​ൻ​എ​സ്ഇ​യും ബി​എ​സ്ഇ​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​രു​ന്നു.