സ്വ​ത​ന്ത്ര​രെ പി​ന്തു​ണ​ച്ച് ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും; മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​ല്‍ സി​പി​എ​മ്മി​ന് ഭ​ര​ണം ന​ഷ്ട​മാ​യി

03:30 PM Feb 04, 2023 | Deepika.com
പാ​ല​ക്കാ​ട്: മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​ല്‍ സി​പി​എ​മ്മി​ന് ഭ​ര​ണം ന​ഷ്ട​മാ​യി. അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യ​തോ​ടെ​യാ​ണ് ഭ​ര​ണം ന​ഷ്ട​മാ​യ​ത്. സ്വ​ത​ന്ത്ര​ര്‍ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ പ​തി​നൊ​ന്നു​പേ​ര്‍ പി​ന്തു​ണ​ക്കു​ക​യും എ​ട്ടു​പേ​ര്‍ എ​തി​ര്‍​ക്കു​ക​യും ചെ​യ്തു.

സ്വ​ത​ന്ത്ര അം​ഗ​ങ്ങ​ളാ​യ സാ​ജു​ദ്ദീ​ൻ, ക​ല്‍​പ​നാ​ദേ​വി എ​ന്നി​വ​രാ​ണ് അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്ന​ത്. ഇ​വ​രെ ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും പി​ന്തു​ണ​ച്ച​തോ​ടെ​യാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യ​ത്.

സി​പി​എം ഒ​ന്‍​പ​ത്, യു​ഡി​എ​ഫ് ആ​റ്, ബി​ജെ​പി മൂ​ന്ന്, സ്വ​ത​ന്ത്ര​ര്‍ ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ക്ഷി​നി​ല. എ​ന്നാ​ല്‍ സി​പി​എ​മ്മി​ലെ ഒ​രം​ഗം രാ​ജിവ​ച്ച​തി​നെ തു​ട​ര്‍​ന്ന് പാ​ര്‍​ട്ടി ക​ക്ഷി​നി​ല എ​ട്ടാ​യി ചു​രു​ങ്ങു​ക​യാ​യി​രു​ന്നു.