പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് കോ​ണ്‍​ഗ്ര​സ്; ശ​ക്ത​മാ​യ തു​ട​ർ​സ​മ​രം ന​ട​ത്തു​മെ​ന്ന് ഹ​സ​ൻ

12:01 PM Feb 04, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബ​ജ​റ്റി​ലൂ​ടെ സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ട ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക്കെ​തി​രെ ശ​ക്ത​മാ​യ തു​ട​ർ​സ​മ​രം ന​ട​ത്തു​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം. ​എം. ഹ​സ​ൻ. തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന യോ​ഗ​ത്തി​ൽ സ​മ​ര രീ​തി തീ​രു​മാ​നി​ക്കു​മെ​ന്നും ഹ​സ​ൻ അ​റി​യി​ച്ചു.

ജ​ന​ങ്ങ​ളെ ഇ​തു​പോ​ലെ കൊ​ള്ള​യ​ടി​ക്കു​ന്ന ബ​ജ​റ്റ് ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ജ​ന​രോ​ഷ​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ മ​ണ്ണാ​ങ്ക​ട്ട പോ​ലെ അ​ലി​ഞ്ഞ് ഇ​ല്ലാ​താ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഇ​ന്ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കോ​ൺ​ഗ്ര​സ് ക​രി​ദി​നം ആ​ച​രി​ക്കു​യാ​ണ്. ഡി​സി​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​വി​ലെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളും വൈ​കു​ന്നേ​രം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​ങ്ങ​ളും ന​ട​ത്തും.