ഡ​ൽ​ഹി മാ​ര​ത്ത​ണ്‍ 26ന്; ​ഏ​ഷ്യ​ൻ ഗെ​യിം​സ് യോ​ഗ്യ​ത ല​ക്ഷ്യ​മി​ട്ട് മു​ൻ​നി​ര ഓ​ട്ട​ക്കാ​ർ

01:17 PM Feb 04, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മാ​ര​ത്ത​ണി​ന്‍റെ ഏ​ഴാ​മ​ത് എ​ഡി​ഷ​ൻ 26ന് ​ന​ട​ക്കും. 2023 ഹാ​ങ്ഷൗ ഏ​ഷ്യ​ൻ ഗെ​യിം​സി​ന് യോ​ഗ്യ​ത നേ​ടാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ന്ത്യ​യു​ടെ മു​ൻ​നി​ര ഓ​ട്ട​ക്കാ​ർ.

അ​ത്‌​ല​റ്റി​ക്സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ​യും ഫി​റ്റ് ഇ​ന്ത്യ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ എ​ൻ​ഇ​ബി സ്പോ​ർ​ട്സ് സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ മാ​ര​ത്ത​ണ്‍, ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച് ലോ​ധി ഗാ​ർ​ഡ​ൻ, ഖാ​ൻ മാ​ർ​ക്ക​റ്റ് എ​ന്നി​വ​യു​ൾ​പ്പെ​ടെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലൂ​ടെ സ്റ്റേ​ഡി​യ​ത്തി​ൽ ത​ന്നെ അ​വ​സാ​നി​ക്കും.

16,000ത്തോ​ളം പേ​ർ പ​ങ്കെ​ടു​ക്കും. ഫു​ൾ മാ​ര​ത്ത​ണ്‍, ഹാ​ഫ് മാ​ര​ത്ത​ണ്‍, 10 കി​ലോ​മീ​റ്റ​ർ, അ​ഞ്ചു കി​ലോ​മീ​റ്റ​ർ എ​ന്നീ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.