ബ​സി​ൽ നി​ന്നും നി​ർ​ബ​ന്ധി​ച്ച് ഇ​റ​ക്കി​വി​ട്ട രോ​ഗി​യാ​യ സ്ത്രീ ​മ​രി​ച്ചു

03:43 AM Feb 04, 2023 | Deepika.com
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ല്‍ ബ​സി​ല്‍ നി​ന്നും ഇ​റ​ക്കി വി​ട്ട രോ​ഗി​യാ​യ സ്ത്രീ ​മ​രി​ച്ചു. ഭു​വ​നേ​ശ്വ​റി​ലാ​ണ് സം​ഭ​വം. ബെ​ര്‍​ഹാം​പു​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ല്‍ നി​ന്നാ​ണ് 50കാ​രി​യാ​യ സ്ത്രീ​യെ​യും മ​ക​നെ​യും ഇ​റ​ക്കി​വി​ട്ട​ത്.

ഭു​വ​നേ​ശ്വ​റി​ലെ എ​യിം​സ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പ​ദ്മ​തോ​ല ഗ്രാ​മ​ത്തി​ല്‍ നി​ന്നു​ള്ള റു​നു സ്വ​യി​നാ​ണ് മ​രി​ച്ച​ത്.

യാ​ത്രാ​മ​ധ്യേ, ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല പെ​ട്ടെ​ന്ന് വ​ഷ​ളാ​യി. തു​ട​ർ​ന്ന് അ​മ്മ​യെ ഛത്ര​പൂ​രി​ലോ ബെ​ർ​ഹാം​പൂ​രി​ലോ ഉ​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ മ​ക​ൻ സു​ജി​ത് ബ​സി​ന്‍റെ ഡ്രൈ​വ​റോ​ടും ക​ണ്ട​ക്ട​റോ​ടും അ​പേ​ക്ഷി​ച്ചു. എ​ന്നാ​ൽ അ​വ​ർ ഇ​വ​രെ ബ​സി​ൽ നി​ന്നും ന​ടു​റോ​ഡി​ൽ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു.

ആ​രും സ​ഹാ​യ​ത്തി​നി​ല്ലാ​തെ നി​ന്ന ഇ​വ​രെ പോ​ലീ​സെ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​വ​ർ മ​രി​ച്ചി​രു​ന്നു. കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ൽ അ​മ്മ മ​രി​ക്കു​ക​യാ​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് മ​ക​ൻ സു​ജി​ത്ത് പ്ര​തി​ക​രി​ച്ചു.