മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ മഹാ വികാസ് അഗാഡി(എംവിഎ)യ്ക്കു നേട്ടം. അമരാവതി ഡിവിഷൻ ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ എംവിഎ സ്ഥാനാർഥി ധീരജ് ലിംഗാദെ വിജയിച്ചു.
സിറ്റിംഗ് അംഗം ബിജെപിയിലെ രഞ്ജിത് പാട്ടീലിനെ ആണ് ലിംഗാദെ തോൽപ്പിച്ചത്. തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സീറ്റുകളിൽ മൂന്നെണ്ണം ശിവസേന(ഉദ്ധവ്), എൻസിപി,കോൺഗ്രസ് കക്ഷികൾ ചേർന്ന എംവിഎ നേടി. രണ്ടെണ്ണം ബിജെപിക്കു ലഭിച്ചു.
മഹാരാഷ്ട്ര കൗൺസിൽ തെരഞ്ഞെടുപ്പ്: മഹാ വികാസ് അഗാഡിക്കു നേട്ടം
02:22 AM Feb 04, 2023 | Deepika.com