ന്യൂഡൽഹി: ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യൻ ജിംനാസ്റ്റിക്സ് സൂപ്പർതാരം ദിപ കർമാക്കറിന് മുൻകാല പ്രാബല്യത്തോടെ 21 മാസത്തേക്ക് മത്സരവിലക്ക്. 2023 ജൂലൈ 10 വരെ കർമാക്കർ മത്സരവേദിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും.
രാജ്യാന്തര ജിംനാസ്റ്റിക്സ് ഫെഡറേഷൻ 2021 ഒക്ടോബർ 11-ന് ശേഖരിച്ച സാംപിളിൽ നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടതോടെയാണ് താരത്തിന് വിലക്ക് ഏർപ്പെടുത്തിയത്. ഹൈജനാമിൻ എന്ന രാസവസ്തുവിന്റെ സാന്നിധ്യം കർമാക്കർ നൽകിയ സാംപിളിൽ നിന്ന് കണ്ടെത്തിയിരുന്നു.
2021 ഒക്ടോബർ 11 മുതലുള്ള താരത്തിന്റെ മത്സരഫലങ്ങൾ റദ്ദാക്കിയതായും രാജ്യാന്തര ജിംനാസ്റ്റിക്സ് ഫെഡറേഷൻ അറിയിച്ചു. 2022 ജനുവരിയിൽ കർമാക്കറിന് വിലക്ക് ഏർപ്പെടുത്തിയതായുള്ള വാർത്തകൾ വന്നിരുന്നെങ്കിലും ഇന്ത്യൻ ജിനാംസ്റ്റിക്സ് ഫെഡറേഷൻ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല.
ഉത്തേജക ഉപയോഗം: ജിംനാസ്റ്റിക്സ് സൂപ്പർതാരം ദിപ കർമാക്കറിന് വിലക്ക്
11:18 PM Feb 03, 2023 | Deepika.com