പിറന്നാളിന് പണി തന്ന് സിൽവ; ബ്ലാസ്റ്റേഴ്സിന് തോൽവി

10:50 PM Feb 03, 2023 | Deepika.com
കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഈ​സ്റ്റ് ബം​ഗാ​ളി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. സോ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ നടന്ന പോ​രാ​ട്ട​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഇബി വിജയിച്ചത്. ഇ​ന്ന് 36-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച ക്ലെ​യ്റ്റ​ൺ സി​ൽ​വ​യു​ടെ വ​ക​യാ​യി​രു​ന്നു ഇബിയുടെ വി​ജ​യ ഗോ​ൾ.

ബം​ഗ​ളൂ​രു എ​ഫ്സി​യി​ൽ​നി​ന്ന് ജ​നു​വ​രി ട്രാ​ൻ​സ്ഫ​ർ വി​ൻ​ഡോ​യി​ലൂ​ടെ ബ്ലാ​സ്റ്റേ​ഴ്സി​ലെ​ത്തി​യ ഡാ​നി​ഷ് ഫ​റൂ​ഖ് 75-ാം മി​നി​റ്റി​ൽ ജീ​ക്സ​ണ്‍ സിം​ഗി​ന് പ​ക​ര​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ​തോ​ടെ​യാ​ണ് ക​ളി മാ​റി​യ​ത്. ഫ​റൂ​ഖി​നു ക്ലി​യ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​തി​രു​ന്ന പ​ന്തി​ൽ​നി​ന്നാ​യി​രു​ന്നു 77-ാം മി​നി​റ്റി​ൽ സി​ൽ​വ ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ ജ​യം കു​റി​ച്ച ഗോ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്.

നാ​ല് മ​ത്സ​ര​ത്തി​നി​ടെ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മൂ​ന്നാം തോ​ൽ​വി​യാ​ണി​ത്. ഈ​സ്റ്റ് ബം​ഗാ​ളി​നെ​തി​രേ ഇ​തു​വ​രെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച​തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ജ​യം നേ​ടി​യ​പ്പോ​ൾ മൂ​ന്നെ​ണ്ണം സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു.

15 പോ​യി​ന്‍റു​മാ​യി ഈ​സ്റ്റ് ബം​ഗാ​ൾ ലീ​ഗി​ൽ ഒ​ന്പ​താം സ്ഥാ​ന​ത്താ​ണ്. 16 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 28 പോ​യി​ന്‍റു​മാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മൂ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു.