ന​ർ​വാ​ൾ സ്‌‌​ഫോ​ട​നം: ഭീ​ക​ര​ന് വീ​ട് ന​ൽ​കി​യ പോ​ലീ​സു​കാ​ര​നെ​തി​രെ കേ​സ്

05:46 PM Feb 03, 2023 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ന​ർ​വാ​ളിൽ ഒ​മ്പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റ ഇ​ര​ട്ട സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തി​യ ഭീ​ക​ര​ന് വീ​ട് വാ​ട​ക​യ്ക്ക് ന​ൽ​കി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി ജോ​ലി ചെ​യ്യു​ന്ന മു​ഹ​മ്മ​ദ് ഹ​നീ​ഫി​നെ​തി​രെ​യാ​ണ് ന​ട​പ​ടി.

മു​ഹ​മ്മ​ദ് ആ​രി​ഫ് ഷെ​യ്ഖ് എ​ന്ന ല​ഷ്ക​ർ ഇ ​തൊ​യ്ബ ഭീ​ക​ര​ന് ജ​മ്മു​വി​ലെ സ​ൺ​ജ​വാ​ൻ പീ​ർ​ബാ​ഗ് കോ​ള​നി‌​യി​ലെ ത​ന്‍റെ വീ​ട് ഹ​നീ​ഫ് വാ​ട​ക​യ്ക്ക് ന​ൽ​കി​യി​രു​ന്നു. തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​തെ​യും ലോ​ക്ക​ൽ സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്കാ​തെ​യും വീ​ട് ന​ൽ​കി​യ​ത് ചൂ​ണ്ടി​ക്കാ​ട്ടി ഐ​പി​സി 188-ാം വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ഹ​നീ​ഫി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

വൈ​ഷ്‌​ണോ​ദേ​വി തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സി​ൽ സ്‌​ഫോ​ട​നം ന​ട​ത്തി​യ​തു​ൾ​പ്പെ​ടെ നി​ര​വ​ധി സ്ഫോ​ട​ന​ക്കേ​സു​ക​ളി​ൽ പ​ങ്കാ​ളി​യാ​ണ് അ​റ​സ്റ്റി​ലാ​യ ഷെ​യ്ഖ്. ഇ​യാ​ൾ നേ​ര​ത്തെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു.