പ​ഞ്ചാ​ബി​ൽ പാ​ക് ഡ്രോ​ൺ‌ ബി​എ​സ്എ​ഫ് വെ​ടി​വ​ച്ചു വീ​ഴ്ത്തി

05:17 PM Feb 03, 2023 | Deepika.com
അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ലെ അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യെ​ത്തി​യ പാ​ക് ഡ്രോ​ൺ‌ അ​തി​ർ​ത്തി സു​ര​ക്ഷാ സേ​ന (ബി​എ​സ്എ​ഫ്) വെ​ടി​വ​ച്ചു വീ​ഴ്ത്തി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 2.30ഓ​ടെ​യാ​ണ് അ​മൃ​ത്സ​ർ സെ​ക്ട​റി​ലെ റി​യ​ർ ക​ക്ക​ർ അ​തി​ർ​ത്തി​ക്ക് സ​മീ​പം ആ​ളി​ല്ലാ വി​മാ​നം വെ​ടി​വ​ച്ചി​ട്ട​ത്.

ഇ​ന്ത്യ-​പാ​ക് അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​യി​ലെ അ​തി​ർ​ത്തി വേ​ലി​ക്കും സീ​റോ ലൈ​നി​നും ഇ​ട​യി​ലാ​ണ് ഇ​ന്ന് രാ​വി​ലെ ഡ്രോ​ൺ ക​ണ്ടെ​ടു​ത്ത​ത്. മൂ​ന്നു കി​ലോ കൊ​ക്കെ​യ്ൻ പാ​ക്ക​റ്റ് ഇ​തി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തു.