പ​യ്യ​ന്നൂ​രി​ല്‍ വ​ന്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​വേ​ട്ട

04:32 PM Feb 03, 2023 | Deepika.com
ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ല്‍ വ​ന്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന വേ​ട്ട. മൂ​ന്നം​ഗ സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഇ​രി​ട്ടി കീ​ഴൂ​ര്‍​കു​ന്നി​ലെ കെ. ​മു​ഹ​മ്മ​ദ​ലി (51), പെ​രു​മ്പു​ന്ന​യി​ലെ സി. ​ക​ബീ​ര്‍ (32), പു​ന്നാ​ട് സ്വ​ദേ​ശി കെ.​വി. മു​ജീ​ബ് (42) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യോ​ടെ പെ​രു​മ്പ ദേ​ശീ​യ​പാ​ത​യി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് സം​ഘം കു​ടു​ങ്ങി​യ​ത്.

മ​ത്സ്യ​വ​ണ്ടി​യെ​ന്ന വ്യാ​ജേ​ന മീ​ന്‍​കൊ​ണ്ടു​പോ​കു​ന്ന ബോ​ക്‌​സു​ക​ള്‍ അ​ടു​ക്കി ക​യ​റ്റി​യ​തി​നി​ട​യി​ലാ​യി​രു​ന്നു 20 ചാ​ക്കു​ക​ളി​ലാ​യി പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ഒ​ളി​ച്ചു​വ​ച്ചി​രു​ന്ന​ത്. ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നും ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് വാ​ഹ​നം ഉ​ൾ​പ്പ​ടെ സം​ഘ​ത്തെ പി​ടി​ച്ച​ത്.

ആ​റാ​യി​ര​ത്തോ​ളം പാ​ക്ക​റ്റ് കൂ​ള്‍​ലി​പ്‌​സ്, ഹാ​ന്‍​സ്, പാ​ന്‍​പ​രാ​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പ​യ്യ​ന്നൂ​ര്‍ സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​ഹേ​ഷ് കെ. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.

വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ര്‍ മ​റ​യു​ന്ന രീ​തി​യി​ലു​ള്ള ബം​ബ​ര്‍ ഘ​ടി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ സ്ഥി​ര​മാ​യി ക​ട​ത്തി വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് സ്‌​റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ​റ​ഞ്ഞു.