കോഴിക്കോട്ടേയ്ക്കുള്ള എയ​ര്‍ ഇ​ന്ത്യ വി​മാ​നം അ​ബു​ദാ​ബി​യി​ല്‍ അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി

03:17 PM Feb 03, 2023 | Deepika.com
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ല്‍​നി​ന്ന് പ​റ​ന്നു​യ​ര്‍​ന്ന ഉ​ട​നെ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി. ഇ​ന്നു പു​ല​ര്‍​ച്ചെ ഒ​ന്നി​ന് അ​ബു​ദാ​ബി​യി​ല്‍​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​യ്ക്ക് തി​രി​ച്ച വി​മാ​ന​മാ​ണ് തി​രി​ച്ചി​റ​ക്കി​യ​ത്.

പ​റ​ന്നു​യ​ര്‍​ന്ന് 45 മി​നി​റ്റ് പി​ന്നി​ട്ട​പ്പോ​ഴാ​ണ് പൈ​ല​റ്റ് എ​ന്‍​ജി​ന്‍ ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. ആ​യി​രം അ​ടി ഉ​യ​ര​ത്തി​ലാ​യി​രു​ന്ന വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു.

വി​മാ​ന​ത്തി​ല്‍ 184 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ഇ​വ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.