വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റു; സിഗരറ്റ് കൊമ്പന്‍ ചെരിഞ്ഞു

03:01 PM Feb 03, 2023 | Deepika.com
മൂന്നാര്‍: ഇടുക്കി ബിഎല്‍ റാവിലെ ഏലത്തോട്ടത്തിൽ കാട്ടന ചെരിഞ്ഞ നിലയില്‍. നാട്ടുകാര്‍ സിഗരറ്റ് കൊമ്പന്‍ എന്ന് വിളിക്കുന്ന ഒറ്റയാനാണ് ചെരിഞ്ഞത്.

വൈദ്യുത ആഘാതമേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി.