അ​ദാ​നി വി​ഷ​യ​ത്തി​ൽ ഇ​ന്നും പാ​ര്‍​ല​മെ​ന്‍റി​ൽ ബ​ഹ​ളം; ഇ​രു​സ​ഭ​ക​ളും നി​ര്‍​ത്തി​വ​ച്ചു

12:44 PM Feb 03, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രാ​യ ഹി​ന്‍​ഡ​ന്‍​ബ​ര്‍​ഗ് റി​പ്പോ​ര്‍​ട്ടി​ല്‍ സം​യു​ക്ത പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി അ​ന്വേ​ഷ​ണ​മോ സു​പ്രീം​കോ​ട​തി നി​യോ​ഗി​ക്കു​ന്ന സ​മി​തി​യു​ടെ അ​ന്വേ​ഷ​ണ​മോ വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലു​റ​ച്ച് പ്ര​തി​പ​ക്ഷം. ലോ​ക്‌​സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ബ​ഹ​ളം​വ​ച്ചു.

പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ര്‍​ന്ന് പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ഉ​ച്ച​വ​രെ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ലോ​ക്‌​സ​ഭ ഉ​ച്ച​യ്ക്ക് 2നും ​രാ​ജ്യ​സ​ഭ ഉ​ച്ച​യ്ക്ക് 2.30നും ​വീ​ണ്ടും ചേ​രും.

അ​ദാ​നി​വി​ഷ​യ​ത്തി​ലെ പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ​തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച​യും പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ഉ​ച്ച​വ​രെ നി​ര്‍​ത്തി​വ​ച്ചി​രു​ന്നു.

ഇ​ന്ന് സ​ഭാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​തി​പ​ക്ഷ​പാ​ര്‍​ട്ടി​ക​ള്‍ ന​യ​രൂ​പീ​ക​ര​ണ യോ​ഗം ചേ​ര്‍​ന്നി​രു​ന്നു. രാ​വി​ലെ 10ന് ​കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​ടെ ചേ​മ്പ​റി​ല്‍​വ​ച്ചാ​യി​രു​ന്നു യോ​ഗം. കോ​ണ്‍​ഗ്ര​സ് അ​ട​ക്ക​മു​ള്ള 16 പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.