പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ മോ​ദി സ​ർ​ക്കാ​രി​നെ മാ​തൃ​ക​യാ​ക്കു​ന്നു: ര​മേ​ശ് ചെ​ന്നി​ത്ത​ല

12:26 PM Feb 03, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന കാ​ര്യ​ത്തി​ൽ പി​ണ​റാ​യി വിജയൻ സ​ര്‍​ക്കാ​ര്‍ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ മാ​തൃ​ക​യാ​ക്കു​ന്നു എ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.‌

ജ​ന​ങ്ങ​ളു​ടെ ന​ടു​വൊ​ടി​ക്കു​ന്ന ബ​ജ​റ്റാ​ണി​ത് എ​ന്നും അ​ശാ​സ്ത്രീ​യ നി​കു​തി വ​ർ​ധ​ന വി​ല​ക്ക​യ​റ്റ​ത്തി​ന് കാരണമാവുമെന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

എ​ല്ലാ​ത്തി​നും അ​ധി​ക നി​കു​തി ചു​മ​ത്തി​യി​രി​ക്കു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന അ​തേ കാ​ര്യം ത​ന്നെ​യാ​ണ് കേ​ര​ള​വും ചെ​യ്യു​ന്ന​ത്. ഇ​താ​ണോ ഇ​ട​ത് ബ​ദ​ൽ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വ് വി. ഡി. സ​തീ​ശ​നും ബ​ജ​റ്റി​നെ​തി​രെ രം​ഗ​ത്തു​വ​ന്നു. വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന കാ​ല​ത്ത് പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന് ര​ണ്ട് രൂ​പ സെ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും എ​ണ്ണ​വി​ല കു​തി​ച്ചു​യ​ർ​ന്ന കാ​ല​ത്ത് കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ സ​മ​രം ചെ​യ്ത​വ​രാ​ണ് ഇ​ത്ത​രം കൊ​ള്ള ന​ട​ത്തു​ന്ന​തെ​ന്നും സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.