വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ ഓ​ടു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു; ഡ്രൈ​വ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു

12:06 PM Feb 03, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ ഓ​ടു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. അ​പ​ക​ട​സ​മ​യ​ത്ത് കാ​റി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​യാ​ള്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.

ഇ​ന്ന് രാ​വി​ലെ 8.30ഓ​ടെ വെ​ഞ്ഞാ​റ​മൂ​ട് മൈ​ലാക്കു​ഴി​യി​ല്‍​വ​ച്ചാ​ണ് സം​ഭ​വം. നി​ല​യ്ക്കാ​മു​ക്ക് മോ​ഹ​ന്‍ വി​ല്ല​യി​ല്‍ ലി​ജോ​യു​ടെ സാ​ന്‍​ട്രോ കാ​റാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഇ​യാ​ള്‍ ആ​റ്റി​ങ്ങ​ലു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് പോ​വു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മു​ന്‍​വ​ശ​ത്ത് നി​ന്ന് തീ ​ഉ​യ​രു​ന്ന ക​ണ്ട​യു​ട​നെ ഇ​യാ​ള്‍ ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​രി​ല്‍ ഓ​ടു​ന്ന കാ​റി​ന് തീ ​പി​ടി​ച്ച് ഗ​ര്‍​ഭി​ണി​യും ഭ​ര്‍​ത്താ​വും മ​രി​ച്ചി​രു​ന്നു. കു​റ്റ്യാ​ട്ടൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ പ്ര​ജി​ത്ത്, ഭാ​ര്യ റീ​ഷ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പൂ​ര്‍​ണ​ഗ​ര്‍​ഭി​ണി​യാ​യി​രു​ന്ന റീ​ഷ​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ദാ​രു​ണ​സം​ഭ​വ​മു​ണ്ടാ​യ​ത്.