സമസ്ത മേഖലയിലും ഉയര്‍ന്നുതന്നെ; നികുതിയെന്നുമാത്രം

12:06 PM Feb 03, 2023 | Deepika.com
തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്‍റെ മൂന്നാമത്തെ ബജറ്റില്‍ അപ്രതീക്ഷിത നികുതി വര്‍ധന. സാമൂഹിക പെന്‍ഷന്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിച്ച കേരളത്തിന് മുന്നിലേക്കാണ് ധനമന്ത്രി നികുതി വര്‍ധനവ് അവതരിപ്പിച്ചത്.

സംസ്ഥാനത്തെ മോട്ടോര്‍ വാഹന നികുതി കൂട്ടി. രണ്ടു ശതമാനമാണ് നികുതി വര്‍ധിപ്പിച്ചത്. ഇന്ധന വിലയിലും വര്‍ധനയുണ്ടായി. പെട്രോളിനും ഡീസലിനും സെസില്‍ രണ്ടു രൂപ വര്‍ധിപ്പിച്ചു.

ബജറ്റില്‍ കെട്ടിട നികുതിയിലും പരിഷ്കാരം ഉണ്ടായി. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ക്കും ഒന്നിലധികം വീടുകള്‍ക്കും പ്രത്യേക നികുതി കൊണ്ടുവരുമെന്ന് ബാലഗോപാല്‍ നിയമ സഭയില്‍ പറഞ്ഞു. സംസ്ഥാനത്തെ ഭൂമിയുടെ ന്യായവിലയും വര്‍ധിപ്പിച്ചു. ന്യായവില 20 ശതമാനമാണ് വര്‍ധിപ്പിച്ചത്.

മദ്യത്തിലും വര്‍ധനവ് ഉണ്ടായി. വിദേശ മദ്യങ്ങള്‍ക്ക് സാമൂഹിക സുരക്ഷാ സെസാണ് ഏര്‍പ്പെടുത്തിയത്.ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധിച്ചു.