റീബില്‍ഡ് കേരളയ്ക്ക് 904.83 കോടി; പ്രവാസികള്‍ക്കായി 50 കോടി

12:12 PM Feb 03, 2023 | Deepika.com
തിരുവനന്തപുരം: ബജറ്റില്‍ റീബില്‍ഡ് കേരളയ്ക്കായി 904.83 കോടി രൂപ അനുവദിച്ച് ധനകാര്യ മന്ത്രി. വിമുക്തി പദ്ധതിക്കായി ഒമ്പതുകോടി രൂപയും അനുവദിച്ചു.

റവന്യൂ സ്മാര്‍ട്ട് ഓഫീസുകള്‍ക്കായി 48 കോടിയും. ആധുനിക വത്ക്കരണത്തിനായി 25 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

തിരകെ എത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ബജറ്റില്‍ 50 കോടി വകയിരുത്തി. നോര്‍ക്ക വഴി പ്രവാസികള്‍ക്ക് പരമാവധി 100 തൊഴില്‍ ദിനങ്ങള്‍ സർക്കാര്‍ ഒരുക്കുമെന്നും കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു.