കേ​ര​ള​ത്തെ ഹെ​ല്‍​ത്ത് ഹ​ബ്ബാ​ക്കി മാ​റ്റും: ധ​ന​മ​ന്ത്രി

11:05 AM Feb 03, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഹെ​ല്‍​ത്ത് ഹ​ബ്ബാ​ക്കി മാ​റ്റു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍. പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നാ​യി ബ​ജ​റ്റി​ല്‍ 2828.33 കോ​ടി രൂ​പ നീ​ക്കി വ​ച്ച​താ​യി മ​ന്ത്രി അ​റി​യി​ച്ചു. മു​ന്‍ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 196.6 കോ​ടി രൂ​പ അ​ധി​ക​മാ​ണി​ത്.

കാ​രു​ണ്യ മി​ഷ​ന് 574 കോ​ടി അ​നു​വ​ദി​ച്ചു. ആ​യൂ​ര്‍​വേദ, സി​ദ്ധ, യു​നാ​നി മേ​ഖ​ല​യ്ക്ക് 49 കോ​ടി​യും ഹോ​മി​യോ​യ്ക്ക് 25 കോ​ടി​യും നീ​ക്കി വ​ച്ചു.

പേ ​വി​ഷ​ത്തി​നെ​തി​രെ സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശീ​യ വാ​ക്‌​സീ​ന്‍ നി​ര്‍​മി​ക്കും. ഇ​തി​നാ​യി 5 കോ​ടി രൂ​പ വ​ക​യി​രു​ത്തി.

എ​ല്ലാ ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും കാ​ന്‍​സ​ര്‍ ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.