ഞെരുക്കമുണ്ട്; പക്ഷെ കേരളം വളര്‍ച്ചയുടെ പാതയില്‍: ബാലഗോപാല്‍

09:33 AM Feb 03, 2023 | Deepika.com
തിരുവനന്തപുരം: സംസ്ഥാനം പ്രതിസന്ധികളില്‍ നിന്നും കരകയറിയ വര്‍ഷമാണ് കടന്നുപോയതെന്ന് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളം വളര്‍ച്ചയുടെ പാതയിലെന്നും അദ്ദേഹം പറഞ്ഞു.

തനത് വരുമാനം ഈ വര്‍ഷം 85,000 കോടിയായി ഉയരും. കേന്ദ്ര അവഗണനകള്‍ക്കിടയിലും ശമ്പളവും പെന്‍ഷനും കൃത്യമായി കൊടുക്കാനാകുന്നുണ്ടെന്നും ബ​ജ​റ്റിൽ അദ്ദേഹം പറഞ്ഞു.

സംസ്ഥാനം കടത്തിലല്ല. കേരളത്തെ സംഘടിതമായി ഇകഴ്ത്താന്‍ സംഘടിത
ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സംസ്ഥാനത്ത് വലിയ സാമ്പത്തിക ഞെരുക്കം പ്രതീക്ഷിക്കുന്നതായും അദ്ദേഹം ആമുഖമായി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാനം ശ്രമിക്കുന്നുണ്ട്. എന്നാൽ കേന്ദ്ര നയങ്ങൾ തിരിച്ചടിയാകുന്നുവെന്ന് ധനമന്ത്രി സഭയിൽ പറഞ്ഞു.

സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കേന്ദ്രം നൽകുന്നില്ല. റബർ കർഷകർ പ്രതിസന്ധിയിലാകാൻ കാരണം കേന്ദ്ര നയങ്ങളാണെന്നും കേന്ദ്രസർക്കാർ യാഥാസ്ഥിതിക നിലപാട് തുടരുന്നുവെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.