"എല്ലാം ഭദ്രം'; സംസ്ഥാന ബജറ്റ് അ​വ​ത​രണം ആരംഭിച്ചു

09:16 AM Feb 03, 2023 | Deepika.com
തിരുവനന്തപുരം: സം​സ്ഥാ​ന ബ​ജ​റ്റ് അ​വ​ത​രണം ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നിയമ സഭയിൽ ആരംഭിച്ചു. "എല്ലാം ഭദ്രം" എന്നദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സഭയിലെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ അദ്ദേഹത്തിന് ആശംസ നേർന്നു.

ബ​ജ​റ്റിൽ സം​സ്ഥാ​ന​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള മി​ക്ക​വാ​റും എ​ല്ലാ നി​കു​തി​ക​ളും സേ​വ​ന ഫീ​സു​ക​ളും ഉ​യ​ർ​ത്തു​മെ​ന്നാ​ണു സൂ​ച​ന. ക്ഷേ​മ പെ​ൻ​ഷ​ൻ വ​ർ​ദ്ധ​ന പേ​ലു​ള്ള ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ലും ജ​ന​പ​ക്ഷ സ​മീ​പ​നം ഉ​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത.

കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇത്തവണയും സംസ്ഥാന ബജറ്റ് പേപ്പര്‍ രഹിതമായിരിക്കും. ബജറ്റ് അവതരണത്തിനുശേഷം മുഴുവന്‍ ബജറ്റ് രേഖകളും www.budget.kerala.gov.in എന്ന ലിങ്ക് മുഖേനയും "കേരള ബജറ്റ്' എന്ന ആപ്പിൽ ലഭിക്കും.