ബജറ്റില്‍ ചെലവ് ചുരുക്കാന്‍ നിര്‍ദേശങ്ങളുണ്ടാകും: ധനമന്ത്രി

08:46 AM Feb 03, 2023 | Deepika.com
തിരുവനന്തപുരം: ബജറ്റില്‍ ചെലവ് ചുരുക്കാന്‍ നിര്‍ദേശങ്ങളുണ്ടാകുമെന്ന് സൂചിപ്പിച്ച് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. എന്നാല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കുന്നത് ഇടത് നയമല്ലെന്നും അതിനാല്‍ താങ്ങാനാകാത്ത ഭാരം ബജറ്റില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബജറ്റില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കടമെടുപ്പില്‍ കേന്ദ്ര സര്‍ക്കാർ നിയന്ത്രണം ഏര്‍പ്പെടുത്തിയതിലെ ആശങ്കയും അദ്ദേഹം പങ്കുവച്ചു. അടുത്ത മൂന്നുമാസം കടമെടുക്കാനാകുന്നത് 937 കോടി മാത്രമാണ്. എന്നാല്‍ സംസ്ഥാനം പദ്ധതിയിട്ടത് 8000 കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു.

സം​സ്ഥാ​ന ബ​ജ​റ്റ് രാ​വി​ലെ ഒ​ൻ​പ​തി​ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ക്കും. സം​സ്ഥാ​ന​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള മി​ക്ക​വാ​റും എ​ല്ലാ നി​കു​തി​ക​ളും സേ​വ​ന ഫീ​സു​ക​ളും ഉ​യ​ർ​ത്തു​മെ​ന്നാ​ണു സൂ​ച​ന.