ഓട്ടവ: പതിനായിരം ഉയിഗുർ മുസ്ലിം അഭയാർഥികളെ പുനരധിവസിപ്പിക്കാൻ കാനഡയുടെ തീരുമാനം. അഭയാർഥികളെ പുനരധിവസിപ്പിക്കാനുള്ള തീരുമാനം കനേഡിയൻ പാർലമെന്റ് ഐകകണ്ഠ്യേന അംഗീകരിച്ചു. സമീർ സുബെരി എംപി മുന്നോട്ടുവെച്ച നിർദേശം ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അംഗീകരിച്ചിരുന്നു.
വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സ്വയംഭരണ പ്രദേശമായ സിന്‍ജിയാംഗിലാണ് ഉയിഗുര്‍ മുസ്ലികളില് ഭൂരിഭാഗവും താമസിക്കുന്നത്. തുർക്കിഷ് വംശജരായ ഇവരുടെ ജനസംഖ്യ 20 ലക്ഷത്തോളം വരും. ചൈനീസ് ഭരണകൂടം ഉയിഗുറുകളെ രഹസ്യ ക്യാമ്പുകളില്‍ എത്തിച്ച് ക്രൂരപീഡനത്തിന് ഇരയാക്കുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പതിനായിരങ്ങളാണ് പീഡനം സഹിക്കാതെ ഇവിടെ നിന്ന് നാടുവിട്ടത്. ഉയിഗുറുകളെ ചൈന കൂട്ടക്കൊല ചെയ്യുകയാണെന്ന് യുഎസ് ആരോപിച്ചിരുന്നു. എന്നാൽ ഭീകരവാദത്തെ നേരിടുന്നതിനാവശ്യമായ നടപടികൾ മാത്രമാണ് സ്വീകരിക്കുന്നതെന്നായിരുന്നു ചൈനയുടെ പ്രതികരണം.
കാനഡ 10,000 ഉയിഗുർ അഭയാർഥികളെ പുനരധിവസിപ്പിക്കും
07:38 AM Feb 03, 2023 | Deepika.com