തിരുവനന്തപുരം: കൃഷിമന്ത്രി പി. പ്രസാദിനെ അഭിനന്ദിച്ച് നടൻ സുരേഷ് ഗോപി. കർഷകൻ മന്ത്രിയായപ്പോൾ നല്ല വ്യത്യാസം അനുഭവപ്പെടുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
രാഷ്ട്രീയമായി തങ്ങൾ എതിർചേരിയിലാണ്. എന്നാൽ നരേന്ദ്രമോദിയുടെ ഭാരതത്തെ കുറിച്ചുള്ള സ്വപ്നത്തിന് താങ്ങായി നിൽക്കുന്ന മനസ്ഥിതിയാണ് പി.പ്രസാദിന്റേതെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം കര്‍ഷക നിയമങ്ങൾ പിൻവലിച്ചതിൽ തനിക്ക് ശക്തമായ അമര്‍ഷം ഇപ്പോഴുമുണ്ടെന്നും ഈ രാജ്യം നേരിടുന്ന ഗതികേടായിട്ടാണ് അതിനെ കാണുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
മന്ത്രി പി. പ്രസാദിനെ അഭിനന്ദിച്ച് സുരേഷ് ഗോപി
10:10 PM Feb 02, 2023 | Deepika.com