കെ​സി​ആ​റി​ന് ഷൂ​സ് സ​മ്മാ​നി​ച്ച് ശ​ർ​മി​ള; പ​ദ​യാ​ത്ര ന​ട​ത്താ​ൻ വെ​ല്ലു​വി​ളി

09:51 PM Feb 02, 2023 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു​വി​ന് സ്പോ​ർ​ട്സ് ഷൂ​സ് സ​മ്മാ​ന​മാ​യി ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് രാ​ഷ്ട്രീ​യ വെ​ല്ലു​വി​ളി ന​ട​ത്തി വൈ​എ​സ്ആ​ർ തെ​ലു​ങ്കാ​ന പാ​ർ​ട്ടി നേ​താ​വ് വൈ.​എ​സ്. ശ​ർ​മി​ള. ത​ന്‍റെ കൂ​ടെ ഒ​രു ദി​വ​സ​മെ​ങ്കി​ലും പ​ദ​യാ​ത്ര ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ച്ച് കൊ​ണ്ടാ​ണ് ശ​ർ​മി​ള പ്ര​തീ​കാ​ത്മ​ക സ​മ്മാ​നദാനം ന​ട​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ന്ന വേ​ള​യി​ലാ​ണ് ശ​ർ​മി​ള ഷൂ​സ് അ​ട​ങ്ങി​യ പെ​ട്ടി ഉ​യ​ർ​ത്തി​ക്കാ​ട്ടി രാ​ഷ്ട്രീ​യ വെ​ല്ലു​വി​ളി ന​ട​ത്തി​യ​ത്. ത​ന്‍റെ "പ്ര​ജാ​പ്ര​സ്ഥാ​നം പ​ദ​യാ​ത്ര'​യ്ക്ക് പാ​തി​വ​ഴി​യി​ൽ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​തി​രാ​യു​ള്ള പ്ര​തി​ഷേ​ധ​മാ​യി​യാ​ണ് ശ​ർ​മി​ള മു​ഖ്യ​ന് ഷൂ​സ് ന​ൽ​കി​യ​ത്.

കൃ​ത്യ​മാ​യ അ​ള​വി​ലു​ള്ള ഷൂ​സാ​ണ് ഇ​തെ​ന്നും പാ​ക​മാ​യി​ല്ലെ​ങ്കി​ൽ തി​രി​കെ ന​ൽ​കാ​ൻ പെ​ട്ടി​യി​ൽ ബി​ൽ കൂ​ടെ വ​യ്ക്കു​ന്ന​താ​യും ശ​ർ​മി​ള അ​റി​യി​ച്ചു. ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​ൻ കെ​സി​ആ​റി​ന് ഭ​യ​മാ​ണെ​ന്നും താ​ൻ ഉ​ന്ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ൽ രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​നം എ​ന്നേ​ക്കു​മാ​യി ഉ​പേ​ക്ഷി​ക്കു​മെ​ന്നും ശ​ർ​മി​ള വെ​ല്ലു​വി​ളി​ച്ചു.