പത്തനംതിട്ട: തിരുവല്ലയ്ക്ക് സമീപം വീടിനുള്ളിലെ കിടപ്പുമുറിയിൽ വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പ്രം കോച്ചാരി മുക്കം തെക്കേടത്ത് മത്തായി എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ (83) ആണ് മരിച്ചത്.
രാവിലെ 11 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. പുളക്കീഴ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
07:30 PM Feb 02, 2023 | Deepika.com