കോട്ടയം: കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപ്പറേഷന് സമീപത്തെ റെയിൽവേ മേൽപ്പാലത്തിൽ നിന്നും യുവാവ് ട്രാക്കിലേക്ക് ചാടി. ഗുരുതരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കെകെ റോഡിലൂടെ നടന്നുവന്ന യുവാവ് ആളുകൾ നോക്കിനിൽക്കേ പാലത്തിന് മുകളിൽ കയറി താഴേയ്ക്ക് ചാടുകയായിരുന്നു. പിന്നാലെ പ്രദേശത്ത് ആളുകൾ തടിച്ചുകൂടി.
ഈസ്റ്റ് പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ട്രാക്കിന് സമീപത്തെ കുഴിയിൽ ഇയാളെ കണ്ടെത്തിയത്. പിന്നീട് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കോട്ടയത്ത് യുവാവ് റെയിൽവേ മേൽപ്പാലത്തിന് മുകളിൽ നിന്നും ട്രാക്കിലേക്ക് ചാടി
06:56 PM Feb 02, 2023 | Deepika.com