മ​സാ​ജ് പാ​ർ​ല​റി​ലെ അ​ടി​പി​ടി പെ​ൺ​വാ​ണി​ഭ സം​ഘ​ത്തെ കു​രു​ക്കി

06:04 PM Feb 02, 2023 | Deepika.com
കോ​ഴി​ക്കോ​ട്: മ​സാ​ജ് പാ​ർ​ല​റി​ൽ ന​ട​ന്ന അ​ടി​പി​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​ച്ച​ത് പെ​ൺ​വാ​ണി​ഭ സം​ഘ​ത്തി​ന്‍റെ കേ​ന്ദ്ര​ത്തി​ൽ. സം​ഘ​ത്തി​ലെ മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പെ​ൺ​വാ​ണി​ഭ കേ​ന്ദ്രം ന​ട​ത്തി​പ്പു​കാ​രാ​യ കൊ​ടു​വ​ള്ളി വാ​വാ​ട് ക​പ്പ​ലാം​കു​ഴി​യി​ൽ ടി.​പി.​ഷ​മീ​ർ (29), കു​ട​ക് സ്വ​ദേ​ശി​നി എ​ച്ച്.​പി.​ബി​നു (ആ​യി​ഷ - 32), ത​മി​ഴ്നാ​ട് ക​രൂ​ർ സ്വ​ദേ​ശി വെ​ട്രി​മാ​ര​ൻ (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​ണ്.

കോ​ഴി​ക്കോ​ട് കോ​വൂ​ർ നെ​യ്ത്തു​കു​ള​ങ്ങ​ര റോ​ഡി​ലെ ഫ്ലാ​റ്റി​ലാ​ണ് സം​ഘം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. സം​ഘ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്ന നേ​പ്പാ​ൾ, ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ളെ പോ​ലീ​സ് ര​ക്ഷ​പെ​ടു​ത്തി.

ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മ​സാ​ജ് പാ​ർ​ല​റി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ അ​ടി​പി​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണു പെ​ൺ​വാ​ണി​ഭ കേ​ന്ദ്ര​ത്തെ കു​റി​ച്ചു പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. പി​ന്നാ​ലെ ഫ്ലാ​റ്റി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു.