കൊ​ച്ചി​യി​ൽ എ​ൽ​പി​ജി സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

05:48 PM Feb 02, 2023 | Deepika.com
കൊ​ച്ചി: തോ​പ്പും​പ​ടി​യി​ലെ ഹോ​ട്ട​ലി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ടോ​പ്പ് ഫോം ​ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രാ​യ അ​ഫ്താ​ബ്, സ​ഖ്‌​ലൈ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

ഉ​ന്ന് ഉ​ച്ച​യ്ക്കാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഹോ​ട്ട​ലി​ന്‍റെ അ​ടു​ക്ക​ള​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സി​ലി​ണ്ട​ർ പൊടുന്നനേ പൊ​ട്ടി​ത്തെ​റി​ക്കുകയായിരുന്നു. സ്ഫോ​ട​നം ന​ട​ന്ന​യു​ട​ൻ ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ​വ​ർ ചി​ത​റി​യോ​ടി.

ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​തെ​ന്നും പ്ര​ദേ​ശം സു​ര​ക്ഷി​ത​മാ​ക്കി​യെ​ന്നും അ​ഗ്നി​ര​ക്ഷാ സേ​ന അ​റി​യി​ച്ചു.