പാറ്റ്ന: ബിഹാറിലെ ബേട്ടിയയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപ്പെട്ട് നീങ്ങി. റക്സൗളിൽ നിന്ന് ന്യൂഡൽഹിയിലേക്ക് സർവീസ് നടത്തുകയായിരുന്ന സത്യഗ്രഹ എക്സ്പ്രസിന്റെ ബോഗികളാണ് വേർപ്പെട്ട് നീങ്ങിയത്. അപകടത്തിൽ ആർക്കും പരിക്കില്ല.
ഇന്ന് രാവിലെ മജൗലിയ സ്റ്റേഷന് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്. ബോഗികൾ തമ്മിൽ യോജിപ്പിക്കുന്ന കപ്ലിംഗ് സംവിധാനത്തിലെ തകരാർ മൂലം അഞ്ച് ബോഗികൾ എഞ്ചിനിൽ നിന്ന് വേർപ്പെടുകയായിരുന്നു. ബോഗികൾ വിട്ടുമാറിയതിന് ശേഷവും മുന്നോട്ട് കുതിച്ച ട്രെയിൻ എഞ്ചിൻ കുറച്ച് കിലോമീറ്ററുകൾ കൂടി സഞ്ചരിച്ച ശേഷമാണ് നിന്നത്.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചു.
ബിഹാറിൽ ഓടുന്ന ട്രെയിനിന്റെ ബോഗികൾ വേർപ്പെട്ടു
09:52 PM Feb 02, 2023 | Deepika.com