ഇ​ടി​ഞ്ഞു​വീ​ണ് അ​ദാ​നി; ഓ​ഹ​രി​ക​ൾ വി​പ​ണി​യി​ൽ ഇ​ന്നും തി​രി​ച്ച​ടി

05:41 PM Feb 02, 2023 | Deepika.com
മും​ബൈ: ഹി​ൻ​ഡ​ൻ​ബ​ർ​ഗി​ന്‍റെ റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെ ഓ​ഹ​രി​ക​ൾ വി​പ​ണി​യി​ൽ വ​ൻ തി​രി​ച്ച​ടി നേ​രി​ടു​ന്ന അ​ദാ​നി ഗ്രൂ​പ്പി​ന് വീ​ണ്ടും ന​ഷ്ടം. അ​ദാ​നി എ​ന്‍റ​ർ​പ്രൈ​സ​സി​ന്‍റെ ഓ​ഹ​രി​ക​ൾ ഇ​ന്നും 26 ശ​ത​മാ​ന​ത്തി​ലേ​റെ ഇ​ടി​ഞ്ഞു.

അ​ദാ​നി എ​ന്‍റ​ര്‍​പ്രൈ​സ​സി​ന്‍റെ അ​നു​ബ​ന്ധ ഓ​ഹ​രി വി​ല്‍​പ​ന റ​ദ്ദാ​ക്കി​യി​ട്ടും അ​ദാ​നി ഓ​ഹ​രി​ക​ളി​ല്‍ ക​ന​ത്ത ന​ഷ്ടം തു​ട​രു​ക​യാ​ണ്. അ​ദാ​നി​യു​ടെ പ​ത്തി​ൽ എ​ട്ട് സ്റ്റോ​ക്കു​ക​ളും ഇ​ന്ന് ന​ഷ്ട​ത്തി​ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. അ​ദാ​നി എ​ന്‍റ​ര്‍​പ്രൈ​സ​സി​നു പു​റ​മേ, അ​ദാ​നി ട്രാ​ന്‍​സ്മി​ഷ​ന്‍, അ​ദാ​നി ഗ്രീ​ന്‍, അ​ദാ​നി ടോ​ട്ട​ല്‍ ഗ്യാ​സ് എ​ന്നീ ഓ​ഹ​രി​ക​ളും ഇ​ടി​ഞ്ഞു.

ക​ഴി​ഞ്ഞ അ​ഞ്ചു​ദി​വ​സ​ത്തി​നി​ടെ ഏ​ഴ​ര​ല​ക്ഷം കോ​ടി​യോ​ളം രൂ​പ​യാ​ണ് അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ മൂ​ല്യ​ത്തി​ല്‍ ഇ​ടി​വു​ണ്ടാ​യ​ത്. അ​ദാ​നി ഗ്രൂ​പ്പി​ന് വാ​യ്പ ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​റി​യി​ക്കാ​ന്‍ റി​സ​ര്‍​വ് ബാ​ങ്ക്, ബാ​ങ്കു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ലോ​ക സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ലും അ​ദാ​നി താ​ഴേ​യ്ക്കു പ​തി​ച്ചു. ഫോ​ബ്സി​ന്‍റെ ലോ​ക ധ​നി​ക​രു​ടെ പ​ട്ടി​ക​യി​ൽ അ​ദാ​നി പ​തി​നാ​റാം സ്ഥാ​ന​ത്തേ​ക്ക് താ​ണു. ആ​ഗോ​ള സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തു​നി​ന്നാ​ണ് അ​ദാ​നി​യു​ടെ വീ​ഴ്ച എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ആ​ഴ്ച​ക​ൾ​ക്കി​ടെ അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ന​ഷ്ടം 100 ബി​ല്യ​ൺ ഡോ​ള​ർ ക​ട​ന്നി​രി​ക്കു​ക​യാ​ണ്.