വി​ര​മി​ച്ച ജീ​വ​ന​ക്കാ​രും മ​നു​ഷ്യ​രാ​ണ്; കെ​എ​സ്ആ​ർ​ടി​സി​ക്ക് ഹൈക്കോടതി വിമർശനം

05:42 PM Feb 02, 2023 | Deepika.com
കൊ​ച്ചി: വി​ര​മി​ച്ച കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രും മ​നു​ഷ്യ​രാ​ണെ​ന്ന് മ​റ​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി. ആ​നൂ​കൂ​ല്യ​വി​ത​ര​ണ​ത്തി​ന് ര​ണ്ടു​വ​ര്‍​ഷ​ത്തെ സാ​വാ​കാ​ശം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി അ​റി​യി​ച്ചു. പെ​ന്‍​ഷ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ നാ​ല് മാ​സ​ത്തി​ന​കം ന​ല്‍​ക​ണ​മെ​ന്ന സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വു പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ര്‍​ടി​സി ന​ല്‍​കി​യ ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ട​തി​യു​ടെ പ്ര​തി​ക​ര​ണം.

കു​റ​ച്ചെ​ങ്കി​ലും ആ​നു​കൂ​ല്യം ന​ല്‍​കി​യി​ട്ട് സാ​വാ​കാ​ശം തേ​ടൂ. വേ​ണ​മെ​ങ്കി​ല്‍ ആ​റു​മാ​സം സാ​വ​കാ​ശം അ​നു​വ​ദി​ക്കാ​മെ​ന്നും കോ​ട​തി വാ​ക്കാ​ല്‍ പ​രാ​മ​ര്‍​ശി​ച്ചു. ആ​നു​കൂ​ല്യ വി​ത​ര​ണ​ത്തി​നു​ള്ള സീ​നി​യോ​റി​റ്റി പ്ര​കാ​ര​മു​ള്ള റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദേ​ശി​ച്ചു.

സീ​നി​യോ​റി​റ്റി​യും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് പെ​ന്‍​ഷ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യാ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി കെ​എ​സ്ആ​ര്‍​ടി​സി ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി​ക്കു സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. സീ​നി​യോ​റി​റ്റി അ​ടി​സ്ഥാ​ന​മാ​ക്കി 38 പേ​ര്‍​ക്കും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ള്ള ഏ​ഴു പേ​ര്‍​ക്കും ഉ​ള്‍​പ്പെ​ടെ ഒ​രു മാ​സം 45 പേ​ര്‍​ക്കു പെ​ന്‍​ഷ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​താ​ണു പ​ദ്ധ​തി. ക​ക്ഷി​ക​ളു​ടെ നി​ല​പാ​ട് കൂ​ടി ആ​രാ​ഞ്ഞ ശേ​ഷ​മാ​കും ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ട​തി​യു​ടെ തീ​രു​മാ​നം.