ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ സി​നി​മാ നി​ര്‍​മാ​താ​വ് അ​റ​സ്റ്റി​ൽ

04:42 PM Feb 02, 2023 | Deepika.com
കൊ​ച്ചി: ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ സി​നി​മാ നി​ര്‍​മാ​താ​വ് അ​റ​സ്റ്റി​ൽ. സി​നി​മാ നി​ര്‍​മാ​താ​വും വ്യ​വ​സാ​യി​യു​മാ​യ മാ​ര്‍​ട്ടി​ന്‍ സെ​ബാ​സ്റ്റ്യ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കൊ​ച്ചി സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സി​നി​മ​യി​ല്‍ അ​വ​സ​ര​വും വി​വാ​ഹ​വാ​ഗ്ദാ​ന​വും ന​ല്‍​കി 15 വ​ർ​ഷ​ത്തോ​ളം പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. വ​യ​നാ​ട്, മും​ബൈ, തൃ​ശൂ​ര്‍, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നും 78,60,000 രൂ​പ​യും 80 പ​വ​ന്‍ സ്വ​ര്‍​ണ​വും ത​ട്ടി​യെ​ടു​ത്തു​വെ​ന്നും യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്നു വ​ന്ന​തോ​ടെ ഏ​ഴു പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലു​ള്ള സെ​ഷ​ന്‍​സ് കോ​ട​തി​ക​ളി​ലും കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലും ഹ​ര്‍​ജി ന​ല്‍​കി മു​ന്‍​കൂ​ര്‍ ജാ​മ്യം നേ​ടി​യി​രു​ന്നു ഇ​യാ​ള്‍. ക​ഴി​ഞ്ഞ​യാ​ഴ്ച മാ​ര്‍​ട്ടി​ന് ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു മു​മ്പാ​കെ ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. തു​ട​ര്‍​ന്നു ക​ഴി​ഞ്ഞ ദി​വ​സം ഹാ​ജ​രാ​യി ചോ​ദ്യം ചെ​യ്യ​ലി​നു വി​ധേ​യ​നാ​യി. ഇ​ന്നു വീ​ണ്ടും ഹാ​ജ​രാ​യ​പ്പോ​ഴാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.