ഹെൽത്ത് കാർഡ് അട്ടിമറി; ആശുപത്രി ആർഎംഒയ്ക്ക് സസ്പെൻഷൻ

02:37 PM Feb 02, 2023 | Deepika.com
തിരുവനന്തപുരം: പരിശോധനകള്‍ നടത്താതെ പണം വാങ്ങി ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ ആർഎംഒയ്ക്ക് സസ്പെൻഷൻ.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ അസിസ്റ്റൻഡ് സര്‍ജൻ ഡോ. വി. അമിത് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി.