ബൈ​ബി​ള്‍ ക​ത്തി​ച്ച സം​ഭ​വം: ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കെ​സി​ബി​സി

03:09 PM Feb 02, 2023 | Deepika.com
കൊ​ച്ചി: ബൈ​ബി​ൾ ക​ത്തി​ച്ച് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​വാ​ളി​ക്ക് മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കെ​സി​ബി​സി.

സാ​മു​ദാ​യി​ക സ്പ​ര്‍​ദ വ​ള​ര്‍​ത്തു​ന്ന ഇ​ത്ത​രം വ്യ​ക്തി​ക​ളെ​യും പ്ര​സ്ഥാ​ന​ങ്ങ​ളെ​യും നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ നി​ന്ന് നി​യ​ന്ത്രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം. ബൈ​ബി​ൾ ക​ത്തി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും കെ​സി​ബി​സി വ്യ​ക്ത​മാ​ക്കി.

ലോ​ക​ത്ത് ഒ​രി​ട​ത്തും മ​ത​ഗ്ര​ന്ഥ​ങ്ങ​ളും മ​ത​ചി​ഹ്ന​ങ്ങ​ളും അ​വ​ഹേ​ള​ന​ത്തി​ന് വി​ധേ​യ​മാ​ക്ക​പ്പെ​ട​രു​ത് എ​ന്ന​താ​ണ് ക്രൈ​സ്ത​വ നി​ല​പാ​ട്. ഇ​ക്കാ​ര്യം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് അ​താ​തു രാ​ജ്യ​ത്തെ പൗ​ര​ന്മാ​രു​ടെ​യും ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​വു​മാ​ണെ​ന്നും കെ​സി​ബി​സി ഓ​ർ​മി​പ്പി​ച്ചു.

ഇ​ത്ര​യും ഗൗ​ര​വ​മാ​യ സം​ഭ​വം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ടി​ട്ടും വി​വി​ധ രാ​ഷ്ട്രീ​യ-​സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ച​താ​യി ക​ണ്ടി​ല്ല എ​ന്ന​ത് ഭ​യ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​മാ​ണെ​ന്നും കെ​സി​ബി​സി വ്യ​ക്ത​മാ​ക്കി.