കോൽക്കത്ത: പശ്ചിമ ബംഗാളിൽ വന്‍ തീപിടിത്തം. 20 കടകള്‍ കത്തിച്ചാമ്പലായി. ഹൗറ ജില്ലയിലെ രജിസ്ട്രി ഗാലി മേഖലയിലെ ബഗ്നാന്‍ സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടം സംഭവിച്ചത്.
ആളപായമില്ലെന്നാണ് സൂചന. അഗ്നിശമന സേനയുടെ നാല് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എത്രരൂപയുടെ നഷ്ടമുണ്ടായെന്ന് കണക്കെടുത്തു വരികയാണ്.
ബംഗാളിൽ 20 കടകൾ കത്തിച്ചാമ്പലായി
12:19 PM Feb 02, 2023 | Deepika.com