ല​ഹ​രി​ക്ക​ട​ത്തി​ലെ സി​പി​എം ബ​ന്ധം: സ​ർ​ക്കാ​രി​നെ ക​ട​ന്നാ​ക്ര​മി​ച്ച് പ്ര​തി​പ​ക്ഷം, ക്ഷു​ഭി​ത​നാ​യി മു​ഖ്യ​മ​ന്ത്രി

03:10 PM Feb 02, 2023 | Deepika.com
തിരുവനന്തപുരം: സിപിഎം നേതാവിന്‍റെ വാഹനത്തിൽ നിന്ന് ഒരുകോടി രൂപയുടെ ലഹരി പിടികൂടിയ സംഭവം നിയമസഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയം. ലഹരികടത്ത് കേസിൽ പാർട്ടി നേതാവിനെ സംരക്ഷിക്കാനാണ് സർക്കാരിന്‍റെ ശ്രമമെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു.

മയക്കുമരുന്ന് ലഹരി സംഘങ്ങളെ സംരക്ഷിക്കാൻ ഒരു പാർട്ടി തയാറായാൽ കേരളം ഇല്ലാതായിപ്പോകുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. മാത്യുവിന്‍റെ പരാമർശങ്ങൾക്കെതിരെ ഭരണപക്ഷം രംഗത്ത് വന്നതോടെ സഭയിൽ ബഹളമായി. ലഹരികടത്ത് കേസിൽ ഷാനവാസിനെ പ്രതിയാക്കിയെ പറ്റുവെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

മാത്യുവിന്‍റെ പരാമർശങ്ങളിൽ മുഖ്യമന്ത്രി ക്ഷുഭിതനായി. സിപിഎമ്മിനെക്കുറിച്ച് എന്ത് അസംബന്ധവും പറയാമെന്ന മാത്യു കുഴൽനാടന്‍റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും എന്തിനും അതിര് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ നിലപാടാണോ മാത്യു പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

അതേസമയം, മാത്യുവിന്‍റെ പരാമർശങ്ങൾ തികഞ്ഞ ഉത്തരവാദിത്വത്തോടെയുള്ളതാണെന്നും ഈ വിഷയം സഭയിൽ ഉന്നയിക്കാൻ ചുമതലപ്പെടുത്തിയത് താനാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി. മാത്യു കുഴൽനാടനെ പ്രശംസിക്കുന്നതായും സതീശൻ പറഞ്ഞു.