തിരുവനന്തപുരം: സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ സാന്പത്തിക അവലോകന റിപ്പോർട്ട് ഇന്നു നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും.
സാന്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നികുതികൾ വർധിപ്പിച്ചേക്കുമെന്നാണ് സൂചന. മദ്യവും ഇന്ധനവും ഒഴികെയുള്ളവയുടെ നികുതിയോ ഫീസോ വർധിപ്പിച്ചു വരുമാനം കൂട്ടാനാണു നീക്കം.
അടുത്ത മൂന്നു തുടർച്ചയായ വർഷങ്ങൾ തെരഞ്ഞെടുപ്പുകൾ വരുന്ന സാഹചര്യത്തിൽ നികുതി നിരക്കുകളും സേവന ഫീസുകളും കുത്തനെ ഉയർത്തി വരുമാന വർധന വരുത്താനാണു സർക്കാർ ശ്രമം. ക്ഷേമപെന്ഷന് കാര്യത്തിലും തീരുമാനമുണ്ടാകും. ഇന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ഇത് സംബന്ധിച്ച് ചർച്ച നടത്തും. സാന്പത്തിക പ്രതിസന്ധി ഉള്ളതിനാൽ ക്ഷേമപെൻഷൻ ഉയർത്തുമോ എന്ന് നാളെ അറിയാം.
സംസ്ഥാനത്തിന്റെ കടം നാലുലക്ഷം കോടിയാകുമെന്ന് പ്രതിപക്ഷം ഇറക്കിയ ധവളപത്രത്തില്‍ പറഞ്ഞിരുന്നു. നികുതി പിരിവു പരാജയപ്പെട്ടത് സംസ്ഥാനത്തെ സാന്പത്തിക പ്രതിസന്ധിയിലാക്കിയെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച; നികുതികൾ കൂട്ടുമെന്ന് സൂചന
03:11 PM Feb 02, 2023 | Deepika.com