ഖ​ത്ത​റി​ൽ സ​ന്ദ​ർ​ശ​ക വി​സ​ക്കാ​ർ​ക്കു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ്രാ​ബ​ല്യ​ത്തി​ൽ

07:34 AM Feb 02, 2023 | Deepika.com
ദോ​ഹ: ഖ​ത്ത​റി​ല്‍ സ​ന്ദ​ര്‍​ശ​ക വി​സ​ക്കാ​ര്‍​ക്കു​ള്ള ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് പ്രാ​ബ​ല്യ​ത്തി​ല്‍. 50 റി​യാ​ലാ​ണ് കു​റ​ഞ്ഞ പ്രീ​മി​യം. അ​തേ​സ​മ​യം ജി.​സി.​സി പൗ​ര​ന്മാ​ർ​ക്ക്‌ ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് നി​ര്‍​ബ​ന്ധ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​റി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ര്‍​ക്ക് ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ല്‍ ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന് പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ​ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ടി​യ​ന്ത​ര, അ​പ​ക​ട സേ​വ​ന​ങ്ങ​ളാ​ണ് ഇ​ന്‍​ഷു​റ​ന്‍​സ് പോ​ളി​സി​യി​ല്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന​ത്.

50 റി​യാ​ലാ​ണ് പ്ര​തി​മാ​സം കു​റ​ഞ്ഞ പ്രീ​മി​യം. കൂ​ടു​ത​ല്‍ ക​വ​റേ​ജ് വേ​ണ്ട​വ​ര്‍​ക്ക് ഉ​യ​ര്‍​ന്ന പ്രീ​മി​യം ഉ​ള്ള ഇ​ന്‍​ഷു​റ​ന്‍​സ് പോ​ളി​സി​ക​ള്‍ എ​ടു​ക്കാ​വു​ന്ന​ത്.