ധ​ൻ​ബാ​ദ് തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച 14 പേ​രെ തി​രി​ച്ച​റി​ഞ്ഞു

03:35 AM Feb 02, 2023 | Deepika.com
ധ​ൻ​ബാ​ദ്: ജാ​ർ​ഖ​ണ്ഡി​ലെ ധ​ൻ​ബാ​ദി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച 14 പേ​രെ തി​രി​ച്ച​റി​ഞ്ഞു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ധ​ൻ​ബാ​ദി​ലെ ആ​ശി​ർ​വാ​ദ് ട​വ​റി​ലാ​യി​രു​ന്നു അ​പ​ക​ടം. മ​രി​ച്ച​വ​രി​ൽ പ​ത്തു സ്ത്രീ​ക​ളും മൂ​ന്നു കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

ധ​ൻ​ബാ​ദ്, ബൊ​ക്കാ​റോ, ഹ​സാ​രി​ബാ​ഗ്, ഛത്ര, ​ന​വാ​ഡ(​ബി​ഹാ​ർ) എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. ഒ​രു വി​വാ​ഹാ​ഘോ​ഷ​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. തീ ​പെ​ട്ടെ​ന്ന് ആ​ളി​പ്പ​ട​ർ​ന്ന​താ​ണ് വ​ൻ അ​പ​ട​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണ് വി​വ​രം.