അ​ദാ​നി​യു​ടെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണം വി​ഴി​ഞ്ഞം പ​ദ്ധ​തി: സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി

11:14 PM Feb 01, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: വ്യ​വ​സാ​യി ഗൗ​തം അ​ദാ​നി​യു​ടെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണം വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​ന് രാ​മ​സേ​തു മു​റി​ക്കു​ന്ന​തി​ലു​ള്ള ‌രാ​മ​കോ​പ​മാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി. രാ​മ സേ​തു​വി​നെ പൈ​തൃ​ക സ്മാ​ര​ക​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മ​ടി​ക്കു​ന്ന​ത് ഇ​തു​കൊ​ണ്ടാ​ണെ​ന്നും സ്വാ​മി ആ​രോ​പി​ച്ചു. ട്വി​റ്റ​റി​ലാ​യി​രു​ന്നു അ​റി​യ​പ്പെ​ടു​ന്ന മോ​ദി വി​രു​ദ്ധ​നാ​യ ബി​ജെ​പി നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം.

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ലൂ​ടെ രാ​മ​സേ​തു മു​റി​ച്ച് തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​നാ​യി അ​ദാ​നി പ​ദ്ധ​തി​യി​ട്ടി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് രാ​മ​സേ​തു​വി​നെ പൈ​തൃ​ക സ്മാ​ര​ക​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ മോ​ദി വി​സ​മ്മ​തി​ച്ച​ത്. ശ്രീ​രാ​മ​ൻ ഇ​പ്പോ​ൾ ത​ന്‍റെ അ​ഗ്നി​കോ​പം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അ​ദാ​നി​ക്കൊ​പ്പം ഇ​നി മ​റ്റാ​രാ​ണ് ത​ക​രു​ന്ന​തെ​ന്ന് ഊ​ഹി​ക്കു​ക- ട്വീ​റ്റി​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.