ജ​ഡ്ജി​മാ​രു​ടെ പേ​രി​ൽ കൈ​ക്കൂ​ലി: അ​ഡ്വ. സൈ​ബി​ക്കെ​തി​രെ കേ​സെ​ടു​ത്തു

08:28 PM Feb 01, 2023 | Deepika.com
കൊ​ച്ചി: ജ​ഡ്ജി​മാ​രു​ടെ പേ​രി​ൽ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​ൻ സൈ​ബി ജോ​സി​നെ​തി​രെ കേ​സെ​ടു​ത്തു. എ​ജി​യു​ടെ നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ച്ചി സെ​ൻ​ട്ര​ൽ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. കേ​സി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

മൂ​ന്നു ജ​ഡ്ജി​മാ​രു​ടെ പേ​രി​ല്‍ 72 ല​ക്ഷം രൂ​പ ഇ​യാ​ള്‍ കൈ​പ്പ​റ്റി​യ​താ​യാ​ണ് ഹൈ​ക്കോ​ട​തി വി​ജി​ല​ന്‍​സ് വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ഒ​രു ജ​ഡ്ജി​യു​ടെ പേ​രി​ല്‍ മാ​ത്രം 50 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യി​ട്ടു​ണ്ട്.